* അഡ്വാൻസ് ബുക്കിംങ്ങ് സ്കീമിൽ അംഗമാകുന്നവർ 11 മാസത്തെ തവണ മുടക്കമില്ലാതെ പൂർത്തിയാക്കിയാൽ സ്വർണാഭരണങ്ങൾ പണിക്കൂലി ഇല്ലാതെ സ്വന്തമാക്കുവാനുള്ള ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളു.
* എല്ലാ മാസവും 10-ാം തിയ്യതിക്കു മുമ്പായി മാസതവണ അടക്കേണ്ടതാണ്. വൈകി അടക്കുന്നതും മുടക്കം വരുത്തുന്നതും ആനുകൂല്യത്തിനുള്ള അർഹതയെ ബാധിക്കുന്നതായിരിക്കും
* 12-ാം മത്തെ മാസം തന്നെ അർഹത പ്രകാരമുള്ള തുക അടിസ്ഥാനമാക്കിയുള്ള പർച്ചേയ്സ് നടത്തേണ്ടതാണ്.
* മുടക്കമില്ലാതെ അഡ്വാൻസ് ബുക്കിംങ്ങ് സ്കീം കാലാവധി പൂർത്തിയാക്കുന്നവർ, നിശ്ചിത സമയപരിധിക്കുള്ളിൽ പർച്ചേസ് നടത്താതിരുന്നാൽ അവർ അഡ്വാൻസ് ബുക്കിംങ്ങ് സ്കീമിൽ അടച്ച തുക മാത്രം (ആനുകൂല്യം ഒഴിവാക്കി) അക്കൗണ്ട് പേയി ചെക്കിലൂടെയോ ബാങ്ക് മുഖേനയുള്ള ട്രാസ്ഫറിലൂടെയോ തിരികെ നൽകുന്നതായിരിക്കും.
* അർഹത പ്രകാരമുള്ള തുകയ്ക്ക് സ്വർണ്ണം, വെള്ളി, വജ്രാഭരണങ്ങൾ പർച്ചേസ് ചെയ്യേണ്ടതാണ്.
* അർഹത പ്രകാരമുള്ള തുകയേക്കാൾ കൂടുതൽ തുകയ്ക്ക് പർച്ചേസ് നടത്തുന്നവർ, ബാക്കി വരുന്ന സംഖ്യയും പണിക്കൂലിയും അപ്പോൾ തന്നെ നൽകി പർച്ചേസ് ചെയ്യേണ്ടതാണ്.
* ഒരു കസ്റ്റമർക്ക് എത്ര അഡ്വാൻസ് ബുക്കിംങ്ങ് സ്കീമുകൾ വേണമെങ്കിലും ചേരുവാൻ കഴിയും. എന്നാൽ രണ്ടു ലക്ഷത്തിനു മുകളിൽ വരുന്ന പർച്ചേയ്സുകൾക്ക് പാൻകാർഡ് നൽകേണ്ടതാണ്.
* പർച്ചേസ് ചെയ്യുന്ന സമയത്ത്', കാലാകാലങ്ങളിൽ സ്വർണ്ണം, വെള്ളി വജ്ര വിലകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള വ്യതിയാനങ്ങൾക്കനുസൃതമായ വിലവ്യത്യാസങ്ങൾ, GST മുതലായ നിയമപരമായി ബാധകമായിട്ടുള്ള നികുതി നിരക്കുകൾ എന്നിവയും കസ്റ്റമർ തന്നെ വഹിക്കേണ്ടതും അപ്പോൾ തന്നെ പണമിടപാട് തീർക്കേണ്ടതുമാണ്.
* അഡ്വാൻസ് ബുക്കിംങ്ങ് സ്കീം കാലാവധി പൂർത്തിയാകുമ്പോൾ അർഹതപ്രകാരമുള്ള തുകയ്ക്ക് ആനുപാതികമോ അതിലധികമോ ഉള്ള തുകയ്ക്ക് പർച്ചേസ് നടത്തേണ്ടതാണ് ഒരുകാരണവശാലും അടച്ച തുക പണമായി തിരികെ നൽകുന്നതല്ല.
* അഡ്വാൻസ് ബുക്കിംങ്ങ് സ്കീം സംബന്ധമായ തർക്കങ്ങളും പരിഹാരങ്ങളും പാലക്കാട് ജില്ലാ കോടതികളുടെ പരിധിയിൽ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
* അഡ്വാൻസ് ബുക്കിംങ്ങ് സ്കീമുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളിലും വ്യവസ്ഥകളിലും ആവശ്യമായ മാറ്റങ്ങളും ഭേദഗതികളും വരുത്തുവാനുള്ള പൂർണ്ണ അധികാരം തൃശൂർ ഗോൾഡൻ ജ്വല്ലറിയിൽ മാത്രം നിക്ഷിപ്തമായിരിക്കും.
* അഡ്വാൻസ് ബുക്കിംങ്ങ് സ്കീമിൽ ആർക്കൊക്കെ അംഗത്വം നൽകണമെന്നത് സംബന്ധിച്ച വിവേചനാധികാരം തൃശൂർ ഗോൾഡൺ ജ്വല്ലറി മാനേജ്മെൻ്റിൽ മാത്രം നിക്ഷിപ്തമായിരിക്കും.
* അഡ്വാൻസ് ബുക്കിംങ്ങ് സ്കീമിൻ്റെ സാധുതയും നടത്തിപ്പും, നിലവിലെ നിയമങ്ങൾക്കും. കാലാകാലങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിൽ വരുത്തുന്ന നിയമങ്ങൾക്കും കൂടി വിധേയമായിട്ടായിരിക്കും.
* അഡ്വാൻസ് ബുക്കിംങ്ങ് സ്കീമിൽ ചേർന്നുകഴിഞ്ഞ് ഒരു മാസത്തെ തവണ സംഖ്യ അടച്ചുകഴിഞ്ഞാൽ, അതതുസ്കീമിൽ തുടരേണ്ടതാണ്.
* അഡ്വാൻസ് ബുക്കിംങ്ങ് സ്കീമിൽ അംഗമാകുന്നവർ, അംഗത്വത്തിനുള്ള അപേക്ഷാ ഫോമിൽ നോമിനിയുടെ (അനന്തരാവകാശി) പേര് കൂടി ചേർക്കേണ്ടതാണ്.
* അഡ്വാൻസ് ബുക്കിംങ്ങ് സ്കീമിൽ അംഗമാകുന്നവർ മരണപ്പെടുകയാണെങ്കിൽ സ്കീം തുടരുന്നതിനുള്ള അർഹതയും സ്കീം പ്രകാരമുള്ള ആനുകൂല്യങ്ങളും, അവർ സ്കീമിൽ ചേരുന്ന സമയത്ത്, അപേക്ഷാഫോമിൽ നോമിനിയായി ചേർത്തിട്ടുള്ള വ്യക്തിക്കുമാത്രമേ കൈമാറുകയുള്ളൂ.
* അഡ്വാൻസ് ബുക്കിംങ്ങ് സ്കീമിൽ അംഗമാകുന്നവരുടേയും അനന്തരാവകാശികളായി നോമിനേറ്റ് ചെയ്യുന്നവരുടേയും പേരു വിവരങ്ങൾ കൂടി അപേക്ഷാ ഫോമിനോടൊപ്പം സമർപ്പിക്കേണ്ടതാണ്. അനന്തരാവകാശിയായി നോമിനേറ്റ് ചെയ്യപ്പെടുന്നവർ, നിയമപരമായി പ്രായപൂർത്തിയാകാത്തവരാണെങ്കിൽ, അവരുടെ രക്ഷകർത്താവിൻ്റെ പേരു വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സമർപ്പിക്കേണ്ടതാണ്